കുമരകം: വേമ്പനാട്ടുകായൽ തീരത്ത് വിജനമായ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി.
കുമരകം ബാങ്ക്പടിക്ക് സമീപം കായലരികിലുള്ള സ്ഥലത്ത് ഇന്നലെ വൈകുന്നേരത്താേടെ കായലിൽ പോയി തിരിച്ചുവന്ന മത്സ്യത്തൊഴിലാളിയാണ് ഇവ കണ്ടത്. ധാരാളം സിറിഞ്ചുകൾ, സൂചികൾ, ഗുളികൾ തുടങ്ങിയവയാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ സാധാരാണയായി ചെറുപ്പക്കാർ എത്താറുണ്ടെന്നും സമയം ചെലവഴിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമുള്ള കുമരകത്തെ പല പ്രദേശങ്ങളിലൊന്നാണിതെന്നും പറയപ്പെടുന്നു.